1.    വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുള്ള ബഡ്ജറ്റ് വിഹിതം  150 കോടി ആയി ഉയര്‍ത്തി. ആദ്യ ഗഡുവായി 50 കോടി രൂപ സപ്ലൈകോവിന് നല്‍കി.

2.    മുടങ്ങി കിടന്നിരുന്ന റംസാന്‍ ചന്തകള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുനരാരംഭിച്ചു.  റംസാന്‍ ചന്തകളില്‍ റെക്കോര്‍ഡ് വിറ്റു വരവ്.

3.    ഓണം വിപണി ലക്ഷ്യമിട്ട് അവശ്യഭക്ഷ്യവസ്തുക്കള്‍ കൃഷിക്കാരില്‍ നിന്നും സപ്ലൈയര്‍മാരില്‍ നിന്നും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സഹായത്താല്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ മന്ത്രിതല സംഘം ആന്ധ്ര സന്ദര്‍ശിച്ചു.

4.    സംസ്ഥാനത്തെ നെല്‍കൃഷിക്കാര്‍ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കുവാനുള്ള നെല്ലുസംഭരണ കുടിശിഖ 170 കോടി രൂപ കൊടുക്കുവാന്‍ നടപടി സ്വീകരിച്ചു. തുക പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തു.

5.    ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉടനടി നടപ്പിലാക്കുവാനും സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് 6 മാസത്തിനകം നല്‍കുവാന്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിച്ചു.

6.    മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ 2 ഇടത്ത് പുതിയവ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം, വേളൂര്‍ എന്നീ പഞ്ചായത്തുകളില്‍ 29/8/16ല്‍ പുതിയ മാവേലി സ്റ്റോറുകള്‍ നിലവില്‍ വരും. ബാക്കിയുള്ള സ്ഥലങ്ങളില്‍ പുതിയ സ്റ്റോറുകള്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.  കാഞ്ഞങ്ങാട് (ഉടയന്‍ചാല്‍) എന്ന സ്ഥലത്തെ മാവേലി സ്റ്റോര്‍  സൂപ്പര്‍ മാര്‍ക്കറ്റായി  ഉയര്‍ത്തും. വൈക്കം സൂപ്പര്‍ മാര്‍ക്കറ്റ് ആധൂനികവല്‍ക്കരിച്ചു.  മലയന്‍കീഴ് സൂപ്പര്‍ മാര്‍ക്കറ്റ് പീപ്പിള്‍സ് ബസാറായി ഉയര്‍ത്തി.

7.    ഓണക്കാലത്ത് സംസ്ഥാനത്ത് 1464 ഓണചന്തകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു.  എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഗാ ഫെയറുകള്‍, 75 താലൂക്ക്  കേന്ദ്രങ്ങളില്‍ പ്രത്യേക ഫെയറുകള്‍, ഓണത്തിന് സ്‌ക്കൂള്‍ കുട്ടികള്‍ക്ക് 5 കിലോ അരി. 82 ലക്ഷം കാര്‍ഡുടമകള്‍ക്ക് 1 കിലോ പഞ്ചസാര, 1.5 ലക്ഷം ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍, 17 ലക്ഷം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് 82 കോടി രൂപ അനുവദിച്ചു.

Please follow and like us: