സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുവാന്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍

1.    ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 നടപ്പില്‍ വരുത്തും. അതിന്റെ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ വിതരണം നടത്തും.

2.    ഇനിയും മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 34 പഞ്ചായത്തുകളില്‍ അവ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കും.

3.    സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും.

4.    ഭൂമി, ഗോഡൗണ്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പുതിയ എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ ആരംഭിക്കുന്നതിന് നടപടി സ്വീകരിയ്ക്കും.

ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച് താഴെപ്പറയുന്ന സുപ്രധാനമായ പ്രവര്‍ത്തങ്ങളാണ് വകുപ്പ് വരുന്ന കൊല്ലത്തേക്ക് വിഭാവനം ചെയ്യുന്നത്.
(3)
1.     സന്നദ്ധ ഉപഭോക്തൃസംഘടനകളെ ശക്തിപ്പെടുത്തുന്നതിനായുള്ള സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍.

2.    സ്‌ക്കൂള്‍, കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കുള്ള പ്രവര്‍ത്തന പ്രോത്സാഹനം, ക്ലബ്ബ് ഉത്സവ ഗ്രാന്റ് മുതലായവ.

3.    ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലുകള്‍ക്കായി ശില്‍പ്പശാലകളുടെ നടത്തിപ്പ്.

4.    പത്ര മാദ്ധ്യമങ്ങളിലൂടെ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പരസ്യപ്രചരണ പരിപാടികള്‍, ഇത്തരം പരിപാടികളുടെ നിര്‍മ്മാണവും സംപ്രേഷണവും.

5.    ലോക/ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനാചരണം – എല്ലാ തലത്തിലും തീവ്ര അവബോധ പരിപാടികള്‍.

6.    പ്രദര്‍ശനങ്ങളിലും മേളകളിലും മറ്റുമുള്ള പങ്കാളിത്തവും ഉപഭോക്തൃ സംരക്ഷണ അവബോധ പ്രവര്‍ത്തനങ്ങളും.

Please follow and like us: