റേഷൻ വാങ്ങുന്ന എല്ലാ ജനങ്ങൾക്കും തന്റെ വിഹിതം ഉറപ്പാക്കുന്നതിന് ഉള്ള ബയോമെട്രിക് സാങ്കേതിക സംവിധാനം ഉപയോഗിച്ച് റേഷൻ കടകളിൽ പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് ധാന്യങ്ങൾ വിതരണം നടത്തും. മറ്റൊരാൾക്കും തന്റെ റേഷൻ വിഹിതം എടുത്തു മാറ്റാൻ സാധ്യമല്ലാതെ വരും.  ഏതൊക്കെ റേഷൻ കടകൾ ഒരു ദിവസം പ്രവർത്തിക്കുന്നുണ്ട്. എത്ര ധാന്യം ഓരോ കടയിലും ശേഷിക്കുന്നുണ്ട്, ഒരു ദിവസം എത്ര ആളുകൾ റേഷൻ വാങ്ങുന്നുണ്ട്, തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ ഉപഭോക്താതാക്കൾക്ക് തൽസമയം സുതാര്യത പോർട്ടൽ വഴി അറിയാൻ സാധിക്കുന്നു. സുതാര്യതയും ഭരണ വേഗതയും കൃത്യതയും ഉറപ്പുവരുത്താം.
കരുനാഗപ്പള്ളിയിൽ 60 കടകളിൽ പൈലറ്റ് പദ്ധതി ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മാർച്ച് 31ന് അകം സംസ്ഥാനത്തെ 14,335 കടകളിൽ കൂടി ഈ യന്ത്രങ്ങൾ സ്ഥാപിക്കും.

Please follow and like us: