ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26ന് രാവിലെ എട്ടു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ദേശീയ പതാക ഉയര്‍ത്തും.

പോലീസ്, എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനവും ഡിസ്‌പ്ലേയും നടത്തും.

പൂര്‍ണമായും ഹരിതചട്ടങ്ങള്‍ പാലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാകകളും പ്രകൃതി സൗഹൃദമല്ലാത്ത മറ്റു വസ്തുക്കളും ഒഴിവാക്കും.

Please follow and like us: