ജില്ലയില്‍ വാതില്‍പ്പടി റേഷന്‍ വിതരണ പദ്ധതി നടപ്പാക്കുതിന്റെ  ഭാഗമായി ഇടുക്കി താലൂക്കില്‍ കഞ്ഞിക്കുഴി ഫര്‍ക്കയിലെ  33 റേഷന്‍കടകള്‍ക്കുള്ള ഇ-പോസ് (പോയിന്റ് ഓഫ് സെയില്‍സ്) മെഷീനുകളുടെ വിതരണം കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് റേഷന്‍ ലൈസന്‍സികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കുമുള്ള പരിശീലനവും കലക്ടര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെ’ സാമൂഹിക സുരക്ഷാപദ്ധതിയായ റേഷന്‍ വിതരണ രംഗത്തെ അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ റേഷന്‍ വിതരണം അര്‍ഹരായവരിലേക്ക് ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ നല്‍കി വിതരണരീതി പരിഷ്‌ക്കരിക്കുമ്പോള്‍ മാറ്റമുണ്ടാകുമെ് കലക്ടര്‍ പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ ജില്ലയിലെ മറ്റു താലൂക്കുകളില്‍ ഇ-പോസ് മെഷീനുകള്‍ ലഭ്യമാക്കുമെ് കലക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. കോയാന്‍, വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ ലൈസന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌കൂള്‍ കസ്യൂമര്‍ ഫെസ്റ്റിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കലക്ടര്‍ വിതരണം ചെയ്തു

Please follow and like us: