വകുപ്പിന്‍റെയും ലീഗല്‍ മെട്രോളജി വകുപ്പിന്‍റെയും നേട്ടങ്ങള്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് 2-12-2013 ല്‍ ആണ് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംസ്ഥാനത്ത് തത്വത്തില്‍ ആരംഭിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ 2015ന്‍റെ ആദ്യവാരം റേഷന്‍ കാര്‍ഡ് പുതുക്കലിനോടനു ന്ധിച്ച് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള മുന്‍ഗണനാ വിഭാഗത്തിലെ ഗുണഭോക്താക്കളെ കു പിടിക്കുന്നതിന് കാര്‍ഡുടമകള്‍ക്ക് പ്രീപോപ്പുലേറ്റഡ് ഫോറം വിതരണം ചെയ്ത് സ്ഥിതി വിവര കണക്ക് ശേഖരിച്ചു.  എങ്കിലും 2016 മേയ് മാസംവരെ അതിന്‍മേല്‍ യാതൊരു തീരുമാനവും കൈക്കൊിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശേഖരിച്ച വിവരം അടിസ്ഥാനപ്പെടുത്തി കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ 1/11/16 മുതല്‍ കാര്‍ഡുടമകള്‍ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാപദ്ധതി പ്രകാരം റേഷന്‍ വിതരണം ആരംഭിച്ചു.

2017-2018 കാലഘട്ടമെന്നത് സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലെ ഒരു നാഴികകല്ല് എന്നു തന്നെ വിശേഷിപ്പിക്കാം. പൊതുവിതരണ സമ്പ്രദായത്തിലെ പ്രധാന കണ്ണികളായിരുന്ന ഏകദേശം 330 അധികം ഭക്ഷ്യധാന്യ മൊത്ത വ്യാപാരികളെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി, ഭക്ഷ്യധാന്യം വിട്ടെടുത്ത് ഇന്‍റര്‍മീഡിയറി ഗോഡൗണുകളില്‍ സംഭരിച്ച് റേഷന്‍ കടയ്ക്ക് വാതില്‍പ്പടി വിതരണം നടത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചു. ആയത് ഇന്നും തുടര്‍ന്ന് വരുന്നു.

കൂടാതെ പൊതുജനങ്ങള്‍ക്ക് അവരുടെ അര്‍ഹമായ റേഷന്‍ വിഹിതം റേഷന്‍ കടകളില്‍ എത്തിച്ചേര്‍ന്നു എന്ന് എസ്.എം.എസ്. നല്‍കുന്ന രീതി ഇദംപ്രഥമമായി വകുപ്പില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു എന്നത് ഒരു പ്രധാനപ്പെട്ട ചുവടുവയ്പാണ്.

കൂടാതെ പൊതുവിതരണ സമ്പ്രദായത്തില്‍ പ്രധാനമായും വന്ന ഒരു ചുവടുവയ്പ് എല്ലാ റേഷന്‍ കടകളിലും ബയോമെട്രിക് സംവിധാനമുള്ള ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തി എന്നുള്ളതാണ്. ഇതിന്‍റെ ഭാഗമായി 06-01-18 ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷന്‍ കടകളില്‍ ഈ-പോസ് യന്ത്രങ്ങള്‍ പൈലറ്റ് പ്രോജക്ടായി തുടങ്ങുവാന്‍ കഴിഞ്ഞു. ആയത് പരാതിരഹിതമായി പ്രവര്‍ത്തിക്കുന്നു. ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഇതിനുപരിയായി പൊതുവിതരണ സമ്പ്രദായത്തിലെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ആഡിറ്റിന്വിധേയമാക്കുന്നതിനായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ട്

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ആയതിനാല്‍ സംസ്ഥാനത്തിന് ആവശ്യമായ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേതായിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ ഉല്‍പാദനം മറ്റ് അനുബന്ധ സാഹചര്യങ്ങള്‍ എന്നിവ മുന്‍കൂട്ടി ക് ശക്തമായ ആസൂത്രണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നേതൃത്വത്തില്‍ ‘പ്രൈസ് മോണിറ്ററിംഗ് സെല്‍’ രൂപീകരിക്കുകയും ആയത് കൃത്യമായ സമയക്രമങ്ങളില്‍ യോഗം ചേര്‍ന്ന് വസ്തുതാപരമായ അവലോകനം നടത്തി സര്‍ക്കാരിന് യഥാസമയങ്ങളില്‍ വിവരം ധരിപ്പിക്കാറുണ്ട്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി തെരഞ്ഞെടുത്തിട്ടുള്ളത് സപ്ലൈകോയെയാണ്. ഇത് സപ്ലൈകോ ഏറ്റെടുത്ത പ്രത്യേക ദൗത്യമായതിനാല്‍ നിലവിലുള്ള ഉദ്യോഗസ്ഥരുടെ സേവനം മാത്രം ഉള്‍പ്പെടുത്തി നിയമം അനുശാസിക്കുന്ന രീതിയില്‍ പൊതുവിതരണം തുടരാന്‍ അപര്യാപ്തമാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ വിവിധ ഗ്രേഡുകളിലെ 318 തസ്തികകള്‍ പുതിയതായി സൃഷ്ടിച്ച് ഉത്തരവായിട്ടു്. കൂടാതെ സപ്ലൈകോയുടെ പ്രവര്‍ത്തനം പൊതുവിതരണം പൂതിയതായി അനുവദിക്കപ്പെട്ട ജില്ലാ സപ്ലൈ ഓഫീസര്‍ തസ്തികയ്ക്ക് സമാനമായ മാനേജര്‍ (എന്‍.എഫ്.എസ്.എ) യുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സെല്‍ രൂപീകരിച്ച് 1/4/18 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 മറ്റു പ്രധാന നേട്ടങ്ങള്‍

നിരവധി നാളുകളായി മുടങ്ങി കിടന്നിരുന്ന റേഷന്‍ കാര്‍ഡുകളുടെ അച്ചടിയും വിതരണവും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.

മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയ നിരവധി അനര്‍ഹരെ കത്തെി ഒഴിവാക്കി.

4 ചക്ര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവരും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ ബാങ്ക് ജീവനക്കാര്‍, 1000 ച. അടി മേല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ എന്നിവരില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ ഉള്ളവരെ പ്രത്യേക സാങ്കേതിക വിദ്യാ സംവിധാനം ഉപയോഗിച്ച് കെത്തി. 2.65 ലക്ഷം പേരെ ഒഴിവാക്കി. അത്രയും അര്‍ഹതപ്പെട്ടവര്‍ പുതിയതായി പട്ടികയില്‍ വരും.

റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തവരുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങി. നാളിതുവരെ 40,000അപേക്ഷകള്‍ ലഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ സംവിധാനം തയ്യാറായിവരുന്നതോടെ 7 ദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ സാധിക്കും.

റേഷന്‍ വിതരണത്തില്‍ സുതാര്യത, പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ കാര്‍ഡിന്‍റെയും റേഷന്‍ വിതരണം, ഓരോ കടയിലെയും റേഷന്‍ ധാന്യങ്ങളുടെ അളവ്, വിതരണക്രമം എന്നിവ തല്‍സമയം ജനങ്ങല്‍ക്ക് പോര്‍ട്ടല്‍ വഴി കാണാന്‍ സാധിക്കുന്ന സാങ്കേതിക സംവിധാനം തയ്യാറായി.

റേഷന്‍ കടയുടമകകളുടെ പ്രതിഫല പാക്കേജ് പ്രഖ്യാപിച്ചു. ഓരോ കടയുടയ്ക്കും ഏറ്റവും കുറഞ്ഞത് 16000 രൂപ പ്രതിഫലം ഉറപ്പുവരുത്തി പാക്കേജ് നടപ്പില്‍ വന്നു.

റേഷന്‍ കടകള്‍ വഴി മുടങ്ങിക്കിടന്നിരുന്ന ആട്ട വിതരണം പുന:സ്ഥാപിച്ചു. ആട്ടയ്ക്കു പുറമെ സൂചി, റവ, അരിപ്പൊടി തുടങ്ങിയ ഇനങ്ങള്‍ കൂടി വിതരണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി ഇനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കില്ല എന്ന വാഗ്ദാനം പാലിച്ചു.

സബ്സിഡി സാധനങ്ങള്‍ വില

 

അളവ്
1. ചെറുപയര്‍ 56 1 കി.ഗ്രാം.
2. ഉഴുന്ന് ബോള്‍ 58 1 കി.ഗ്രാം.
3. വന്‍കടല 43 1 കി.ഗ്രാം.
4. വന്‍പയര്‍ 45 1 കി.ഗ്രാം.
5. തുവരപരിപ്പ് 60 1 കി.ഗ്രാം.
6. മുളക് 65 1 കി.ഗ്രാം.
7. മല്ലി 69 1 കി.ഗ്രാം.
8. പഞ്ചസാര 22 1 കി.ഗ്രാം.
9 വെളിച്ചെണ്ണ 90 1/2 കി.ഗ്രാം.
10. ജയ അരി 25 എല്ലാ ഇനവും

കൂടി 10 കി.ഗ്രാം.

11. കുറുവ അരി 25
12. മട്ട അരി 25
13. പച്ചരി 23

 

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും മേല്‍പറഞ്ഞ അളവിലും വിലയിലും മാവേലി സ്റ്റോറില്‍ നിന്നും പ്രതിമാസം സാധനങ്ങള്‍ ലഭിക്കുന്നു.

 • ഈ സര്‍ക്കാര്‍ വന്നതിനുശേഷം 21 മാവേലി സ്റ്റോറുകള്‍, 10 സൂപ്പര്‍ മാര്‍ക്കറ്റുകള്‍, 2 പീപ്പിള്‍ ബസ്സാറുകള്‍ എന്നിവ പുതിയതായി ആരംഭിച്ചു.
 • എല്ലാ വര്‍ഷവും ഓണം, റംസാന്‍, ക്രിസ്തുമസ്, ഈസ്റ്റര്‍ സീസണില്‍ പ്രത്യേക ചന്തകള്‍ സംഘടിപ്പിക്കുന്നു്.
 • 2016-17 സാമ്പത്തിക വര്‍ഷത്തിലും, 2017-18 സാമ്പത്തിക വര്‍ഷത്തിലും 200 കോടി രൂപ വീതം വിപണി ഇടപെടലിനായി സര്‍ക്കാര്‍ അനുവദിച്
 • 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 431 കോടി രൂപയും, 2017-18 ല്‍ ഏകദേശം 500 കോടിരൂപയും സബ്സിഡി ഇനത്തില്‍ സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കി.
 • നെല്ല് സംഭരണത്തിനായി PRS ലോണ്‍ പദ്ധതി ആരംഭിച്ചു
 • 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ 3.01 ലക്ഷം മെട്രിക്ടണ്‍ നെല്ല് സംഭരിച്ചു. PRS ലോണ്‍ വഴി 531.34 കോടി രൂപ നല്‍കി.

‘വിശപ്പ് രഹിത കേരളം’ പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ 70 ലക്ഷം രുപ മാറ്റിവച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കി.

കൂടാതെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന പദ്ധതി 7/17 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചിട്ടു്.

2018-19 വര്‍ഷത്തില്‍ വകുപ്പ് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്

 • റേഷന്‍ കട നവീകരണം: റേഷന്‍ കടകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ റേഷന്‍ കടകള്‍ക്കും ഏകീകൃത നിറവും, നെയിം ബോര്‍ഡ്, സ്റ്റോക്ക് ബോര്‍ഡ് ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
 • പൊതുവിതരണ മേഖലയ്ക്ക് ആവശ്യമായ ഇന്‍റര്‍മീഡിയറി ഗോഡൗണുകള്‍ റവന്യു വകുപ്പിന്‍റെ സഹായത്തോടെ സ്വന്തമായി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
 • സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കും.
 • സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം പൂര്‍ണ്ണമായും സോഷ്യല്‍ ആഡിറ്റിന് വിധേയമാക്കുവാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു.
 • മൊബൈല്‍ പട്രോള്‍ യൂണിറ്റ് നിലവില്‍ സംസ്ഥാനത്ത് 01 എണ്ണമാണ് പ്രവര്‍ത്തിച്ചു വരുന്നത്.
 • പരിശോധന സംവിധാനം ശക്തമാകുന്നതിന്‍റെ ഭാഗമായി പട്രോള്‍ യൂണിറ്റുകളുടെ എണ്ണം 04 ആയി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. കണ്‍സ്യൂമര്‍ ഡയറക്ടറേറ്റ് പ്രത്യേകമായി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
 • സംസ്ഥാനത്തിന് പ്രത്യേകമായി കണ്‍സ്യൂമര്‍ നയം രൂപീകരിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു.
 • ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് എന്നീ മേഖലകളില്‍ സംസ്ഥാനം ചട്ടം രൂപീകരിച്ച്നടപ്പാക്കും.
 • കണ്‍സ്യൂമര്‍ ബോധവല്‍ക്കരണം, സ്ക്കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഇവ കൂടുതല്‍ കാര്യക്ഷമമാക്കും.
 • സംസ്ഥാന തലത്തില്‍ റിസോഴ്സ് സെന്‍റര്‍ ആരംഭിക്കും. ഉപഭോക്തൃ വിവരം നല്‍കുന്നതിനായ ജില്ലാതല ഡെസ്ക്കുകള്‍ ആരംഭിക്കും.