1. ഹെഡ്ക്വാര്‍ട്ടേഴ്സ് & ലബോറട്ടറി കോംപ്ലക്സിന്‍റെ ഉദ്ഘാടനം

ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ ഹെഡ്ക്വാര്‍ട്ടേഴ്സ് & ലബോറട്ടറി കോംപ്ലക്സ് കെട്ടിടം തിരുവനന്തപുരം പട്ടത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായ ഏഴ് നില കെട്ടിടത്തില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇന്‍റീരിയര്‍ വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയായാല്‍ പ്രസ്തുത കെട്ടിടം ഏപ്രില്‍ അവസാനവാരത്തോടെ വകുപ്പിന് ഉപയോഗ യോഗ്യമാകുന്നതാണ്. ആയതിലൂടെ വകുപ്പദ്ധ്യക്ഷന്‍റെ കാര്യാലയം, ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളറാഫീസ്, അസിസ്റ്റന്‍റ് കണ്‍ട്രോളറാഫീസുകള്‍ (ജനറല്‍ & ഫ്ളൈയിംഗ് സ്ക്വാഡ്), സീനിയര്‍ ഇന്‍സ്പെക്ടര്‍ ആഫീസ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ ആഫീസ് ഓട്ടോ, ഇന്‍സ്പെക്ടര്‍ ഓഫീസ് തുടങ്ങിയ ഓഫീസുകളും വകുപ്പിന്‍റെ ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, വര്‍ക്കിംഗ് സ്റ്റാന്‍റേര്‍ഡ് & സെക്കന്‍ററി സ്റ്റാന്‍റേര്‍ഡ് ലബോറട്ടറികള്‍ തുടങ്ങിയ ലാബുകളും വെഹിക്കിള്‍ ടാങ്ക് കാലിബ്രേഷന്‍ യൂണിറ്റും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയും ഇതിലൂടെ വകുപ്പിന്‍റെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ ലഭിക്കുന്നതാണ്.

  1. വകുപ്പിന്‍റെ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ
  2. a) വകുപ്പില്‍ നിന്നും ലഭിക്കുന്ന ലൈസന്‍സുകള്‍, പായ്ക്കര്‍ രജിസ്ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ (ലീഗല്‍ മെട്രോളജി ഓപ്പറേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം) ലഭ്യമാക്കുന്നതാണ്.
  3. b) വകുപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി ടോള്‍ ഫ്രീ നമ്പറും, മൊബൈല്‍ ആപ്പും ആരംഭിക്കുന്നതിലൂടെ പരാതികള്‍ ലഭ്യമായ ഉടന്‍ തന്നെ ജി.പി. എസ്സും മറ്റ് ഉപകരണങ്ങളും സജ്ജീകരിച്ച ഏറ്റവും അടുത്തുള്ള വകുപ്പിന്‍റെ മൊബൈല്‍ ലാബുകളില്‍ എത്തുകയും മണിക്കൂറൂകള്‍ക്കുള്ളില്‍ പരാതിക്കാരന്‍റെ പരാതിക്ക് പരിഹാരം കാണുന്നതുമാണ്.

മേല്‍പറഞ്ഞ 2 പദ്ധതികളും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുന്നതാണ്.

III.കൂടുതല്‍ തസ്തികകള്‍

ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വകുപ്പില്‍ 21 മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടു്.

Please follow and like us: