കേരളത്തെ ദുരിത കടലിൽ എത്തിയ പ്രളയക്കെടുതിയിൽ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംസ്ഥാനമൊട്ടാകെ 412 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി ഭക്ഷണവും മറ്റു സാധന സാമഗ്രികളും ദുരന്തനിവാരണ വകപ്പിന്റെ നിർദ്ദേശം അനുസരിച്ച് എത്തിച്ചു കൊടുത്തു. ആഗസ്റ്റ് മാസം 17 വരെയുള്ള കണക്കുകൾ പ്രകാരം 4.21 കോടി രൂപയുടെ സാധനങ്ങളാണ് എത്തിച്ചു നൽകിയിട്ടുള്ളത്. ന 106.5 മെട്രിക് ടൺ അരി 14 .15 ടൺ പയർ വർഗ്ഗങ്ങൾ ,9 ടൺ പഞ്ചസാരയും മറ്റു  ഉൽപ്പന്നങ്ങളും ആണ് ഇതുവരെ വിതരണം ചെയ്തത്.
 സംസ്ഥാനത്ത് ആകെ റേഷൻ കാർഡ് ഉടമകൾ 86 ലക്ഷം കുടുംബ ങ്ങളാണ്. പ്രളയക്കെടുതി പരിഗണിച്ച്  പ്രളയബാധിത വില്ലേജുകളിലെ അന്ത്യോദയ വിഭാഗം ഒഴികെയുള്ള എല്ലാ കുടുംബങ്ങൾക്കും 15 കിലോ അരി വീതം സൗജന്യമായി നൽകുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്