പ്രവാസികൾ റേഷൻകാർഡിൽ പേര് ചേർക്കണം: മന്ത്രി പി. തിലോത്തമൻ

എല്ലാ പ്രവാസികളും അവരുടെ പേര് റേഷൻ കാർഡിൽ ചേർക്കണമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലോക കേരള സഭയിലെ സമ്മേളന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ കാർഡ് ഈ കാർഡായി ഉടനെ തന്നെ മാറ്റുമെന്നും അദ്ദേഹം പ്രവാസികളെ അറിയിച്ചു