ഭക്ഷ്യ-പൊതു വിതരണ വകുപ്പിന്‍റെ വിശപ്പു രഹിത കേരളം സുഭിക്ഷാ പദ്ധതിയ്ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണ്. കോട്ടയം നഗരസഭയുടെ നാഗമ്പടം വനിതാ വിശ്രമകേന്ദ്രത്തിലാണ് ഭക്ഷ്യ വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുക.