കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള കുപ്പിവെള്ള നിര്‍മാണ അസോസിയേഷന്റെ തീരുമാനം വ്യാപാരി സംഘടനകള്‍ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചയോഗത്തിലാണ് തീരുമാനം. അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്ന അവശ്യവസ്തുവായി കുപ്പിവെള്ളത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇതുസംബന്ധിച്ച് വിജ്ഞാപനമിറങ്ങി വില നിശ്ചയിച്ചുകഴിഞ്ഞാല്‍