ആലപ്പുഴ: കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണ വകുപ്പ് സംഭരിച്ചിട്ടുള്ളതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. പ്രളയത്തിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.കൈനകരി ,നെടുമുടി മാത്രമാണ് വ്യത്യസ്തമായി അവശേഷിക്കുന്നത്. പരമാവധി ആളുകളെ സ്‌കൂൾ- കോളേജ് എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കി മറ്റുഹാളുകൾ ,പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.