ഓണം-ബക്രീദ് വിപണിയില്‍ ഇടപെടുന്നതിന് കാലേക്കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയതിനാല്‍ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കഴിഞ്ഞതവണ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ 1476 ഓണച്ചന്തകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 1662 ഓണച്ചന്തകളൊരുക്കും. മാവേലി സ്‌റ്റോറുകളില്ലാത്ത 27 പഞ്ചായത്തുകളിലും പ്രത്യേകം ഓണച്ചന്തകള്‍