*കരിഞ്ചന്തയും വിലക്കയറ്റവും സൃഷ്ടിക്കുന്നവര്‍ക്ക് ഒരുവര്‍ഷം വരെ കഠിനതടവ് *ഇന്നു മുതല്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കും *ചരക്കുനീക്കത്തിന് ഡ്രൈവര്‍മാരും കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴിലാളികളും സഹകരിക്കണം പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.