പഴകുറ്റി മുതൽ മുക്കംപ്പാലംമൂട് വരെയുള്ള ആദ്യറീച്ചിൽ ഭൂമിയേറ്റെടുത്ത 52 പേർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു
പഴകുറ്റി – മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായി പഴകുറ്റി മുതൽ മുക്കംപ്പാലംമൂട് വരെയുള്ള ആദ്യറീച്ചിൽ ഭൂമിയേറ്റെടുത്ത 52 പേർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു.
1,64,69,871 രൂപയാണ് വിതരണം ചെയ്തത്. ഭൂമിയുടെ രേഖകൾ സമർപ്പിച്ച എല്ലാവർക്കും ഓഗസ്റ്റ് 15ന് മുമ്പ് നഷ്ടപരിഹാര തുക നൽകും. ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ റോഡ് നിർമ്മാണ ചുമലയുള്ള കെ. ആർ. എഫ്. ബി ഉദ്യോഗസ്ഥർക്ക് കൈമാറി.
ഒന്നാം റീച്ചിൽ 175 ഭൂവുടമകളിൽ നിന്നായി 66.5 സെൻ്റ് ഭൂമിയാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത് .ഇതിൽ 25.5 സെൻ്റ് ഭൂമിയുടെ രേഖകൾ കെ. ആർ.എഫ്. ബിക് കൈമാറി.