4,36,447 new ration cards were distributed

4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു

നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം ഇതുവരെ 99,182 മുൻഗണനാ കാർഡുകളും (പിങ്ക്) 3,29,679 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 7616 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഇതുവരെ 3,78,763 മുൻഗണനാ കാർഡുകളും 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ട്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം റേഷൻ കാർഡുമായി ബന്ധപ്പെട്ട് 71,14,769 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. 70,93,632 (99.7 ശതമാനം) അപേക്ഷകൾ തീർപ്പാക്കി. കൂടാതെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 5147 പേർക്ക് പുതിയതായി കാർഡ് നൽകി. അതിൽ 3940 കാർഡുകൾ എ.എ.വൈ ആയി മാറ്റി നൽകി.

അനർഹർ വച്ചിട്ടുള്ള മുൻഗണനകാർഡുകൾ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയുടെ ഭാഗമായി 2021 മേയ് 21 മുതൽ 2023 ഓഗസ്റ്റ് 31 വരെ 2,07,626 റേഷൻകാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്ന് 5,94,11,434 (5.94 കോടി) പിഴ ഈടാക്കുകയും ചെയ്തു. 2022 ൽ 4,19,19,486 (4.19 കോടി) രൂപയും പിഴ ഈടാക്കി.