An agreement was signed with the IOC

പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ. സ്റ്റോർ എന്ന പദ്ധതി ആവിഷ്കരിക്കുകയും ആയതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തിരഞ്ഞെടുത്തിട്ടുമുണ്ട്. കെ -സ്റ്റോർ പദ്ധതിയുടെ ഭാഗമായി ഐ.ഒ.സി യുടെ 5 k.g ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം കോമൺ സർവ്വീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുവാൻ ലക്ഷ്യമിടുന്നത്. കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിര‍ഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 k.g ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പ് വച്ചു.