Onakit distributed to 5,24,458 people

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള മുഴുവൻ കിറ്റുകളും സഞ്ചരിക്കുന്ന റേഷൻകടകൾ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിച്ചു നൽകി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകൾ എത്തിച്ചു.

സെപ്റ്റംബർ ഒന്നുവരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളിൽ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം ചെയ്തു. ബാക്കി കിറ്റുകളുടെ വിതരണം നടന്നു വരികയാണ്. സെപ്റ്റംബർ 1, 2 തീയതികളിലും ഓണക്കിറ്റുകൾ വിതരണം ചെയ്യും.