200k more stores for Onam

ഓണത്തിന് 200 കെ സ്റ്റോറുകൾ കൂടി

അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ സപ്ലൈകോ മാവേലി സ്‌റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനം ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കിയാണ് സപ്ലൈകോ മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി പ്രവർത്തനമാരംഭിക്കുന്നത്. ഓണത്തിന് മുമ്പായി 200 റേഷൻ കടകൾ കൂടി കേരള സ്റ്റോറുകളാക്കും. കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തും.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടുപോലും വിപണിവിലയിൽ നിന്ന് കുറച്ചാണ് സംസ്ഥാനത്ത് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. കൃഷിക്കാർക്ക് നൽകാനുള്ള എല്ലാ അനുകൂല്യങ്ങളും ഓണത്തിന് മുൻപായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വികരിച്ചിട്ടുണ്ട്.