കൊല്ലം എന്‍.എഫ്.എസ്.എ ഗോഡൗണ്‍, താലൂക്ക് സപ്ലൈ ഓഫീസ്, ദക്ഷിണ മേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ്, സുഭിക്ഷ ഹോട്ടല്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ 6 കോടി രൂപ ചെലവഴിച്ച് ശാസ്ത്രിയമായി നിര്‍മ്മിച്ച കൊല്ലം എന്‍.എഫ്.എസ്.എ ഗോഡൗണിന്റെയും എന്‍.എഫ്.എസ്.എ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ്, ദക്ഷിണ മേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിച്ചു. കൂടാതെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സുഭിക്ഷ ഹോട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളാണ് സുഭിക്ഷ ഹോട്ടലും കൊല്ലം എന്‍.എഫ്.എസ്.എ. ഗോഡൗണും. 21162 ചതുരശ്ര അടിയില്‍ 5.12 കോടി രൂപ ചെലവഴിച്ചാണ് കൊല്ലം എന്‍.എഫ്.എസ്.എ ഗോഡൗണ്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ ഗ്രാമീണമേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 1000 റേഷന്‍കടകള്‍ സ്മാര്‍ട്ട് റേഷന്‍കടകളായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ഈ സ്മാര്‍ട്ട് റേഷന്‍കടകള്‍ വഴി സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സഹായത്തോടുകൂടി 5000/- രൂപവരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍, യൂട്ടിലിറ്റി സര്‍വ്വീസ് പേമെന്റ്, ഇ-സേവനം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.