The concerned department heads have been directed to repair the Kesavadasapuram - Thycaud MC road as soon as possible.

നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും,നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഭരണാനുമതി
ലഭ്യമായതുമായ വിവിധ റോഡ് വർക്കുകളുടെ അവലോകനയോഗം ഇന്ന് ജില്ലാ കളക്ടറുടെ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. എല്ലാ ഡിപ്പാർട്ട്മെന്റുകളിലെയും ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ PWD റോഡുകളുടെ നിലവിലുള്ള അവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഒരു മാസത്തിനുള്ളിൽ ഉണ്ടാകാണമെന്ന് കർശന നിർദ്ദേശം നൽകി. മുഴുവൻ വർക്കുകളും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് അതാത് സ്ഥലങ്ങളിൽ ഉണ്ടാകുന്ന തടസങ്ങൾ മൂലം നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത വർക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ MLA ഓഫീസുമായി ബന്ധപ്പെട്ട് തടസങ്ങൾ നീക്കി നിർമ്മാണം ഉടൻ തുടങ്ങുവാൻ നിർദ്ദേശം നൽകി. കൂടാതെ കേശവദാസപുരം – തൈക്കാട് MC റോഡിൽ ഉണ്ടായിട്ടുള്ള അറ്റകുറ്റപ്പണികൾ എത്രയും വേഗം പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.