നല്ലളത്ത് പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ പ്രവർത്തനം ആരംഭിച്ചു. റേഷൻ കടകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. റേഷൻ കടകളെ ആധുനിക വത്കരിക്കുന്നതിലൂടെയും സ്മാർട്ട് കാർഡ് അനുവദിക്കുന്നതിലൂടെയും പൊതുവിതരണം സുഗമമാക്കുമെന്നും അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കും.
നിലവിൽ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെയും മറ്റു നിത്യോപയോഗ സാധനങ്ങൾ മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലുമാണ് പൊതുജനങ്ങൾക്ക് നൽകി വരുന്നത്.