Food Minister's phone-in program was organized

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിച്ചു

പൊതുവിതരണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും കേൾക്കുന്നതിനും അടിയന്തര പരിഹാരം നടപ്പാക്കുന്നതിനുമായി ഭക്ഷ്യ – സിവിൽ സപ്ലൈസ് നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിച്ചു. 21 ഒക്ടോബർ നടന്ന പരിപാടിയിൽ 20 പരാതികൾ നേരിട്ടു ലഭിച്ചു.

കഴിഞ്ഞ മാസം നടന്ന പരിപാടിയിൽ ലഭിച്ച 24 പരാതികളിൽ അടിയന്തര നടപടികൾക്കു നിർദേശം നൽകി. മുൻഗണനാ കാർഡുമായി ബന്ധപ്പെട്ട 19 പരാതികളിൽ ഒക്ടോബർ 31 നകം ഇതുമായി ബന്ധപ്പെട്ട പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചു. ഈ തീയതിക്കു ശേഷം അപേക്ഷകളിൽ തുടർ നടപടി സ്വീകരിക്കും. റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ഫോണിൽ മെസേജ് ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട സെർവർ തകരാർ പരിഹരിച്ചു. വിജിലൻസ് കമ്മിറ്റി, പ്രിവിലേജ് കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

റേഷൻ കാർഡ് വിതരണം, റേഷൻ വിതരണം തുടങ്ങിയവയടക്കം പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പൊതുജനങ്ങൾക്കു നേരിട്ടു അറിയിക്കാനുള്ള അവസരമാണ് പ്രതിമാസ ഫോൺ ഇൻ പരിപാടി. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ ഫോണിൽ കിട്ടിയില്ലെങ്കിൽ പരാതി അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലുമുണ്ട്.