File settlement campaign in

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി സെക്രട്ടേറിയേറ്റിലെ ശ്രുതി ഹാളിൽ ആരംഭിച്ചു. സെക്രട്ടേറിയേറ്റിലെ ഭക്ഷ്യവകുപ്പിന്റെ വിവിധ സെക്ഷനുകളിലായി 262 ഫയലുകളാണ് തീർപ്പാക്കലിന്റെ ഭാഗമായി വകുപ്പ് പരിഗണിച്ചത്.

2022 ജൂലൈ 29, 30 തീയതികളിലും ആഗസ്റ്റ് 23, 24 തീയതികളിലും രണ്ടു ഘട്ടമായി വകുപ്പിൽ ഫയൽ അദാലത്തുകൾ നടത്തുകയും 971 ഫയലുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു. പത്തും പതിനഞ്ചും വർഷം തീർപ്പാക്കാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഈ അവസരത്തിൽ സാധിക്കും.