മാഞ്ഞാകോട് കുളം നവികരിക്കുന്നതിന് 1.43 കോടിരുപയുടെ ഭരണാനുമതി
നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കരകുളം പഞ്ചായത്തില്‍ നെടുമണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മാഞ്ഞാകോട് കുളം നവികരിക്കുന്നതിന് 1.43 കോടിരുപയുടെ ഭരണാനുമതി ലഭിച്ചു.
ഏകദേശം 50 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന ഈ കുളത്തില്‍ നിന്നുമാണ് മുന്‍പ് കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വെള്ളം എടുത്തിരുന്നത്.നിലവില്‍ കുളത്തിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് പ്രദേശത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. കുളത്തിന്റെ ഒരു വശത്തുകൂടിയാണ് മരുതൂര്‍ റോഡ് കടന്ന് പോകുന്നത്.
പഞ്ചായത്തധികൃതരുടെയും മരുതൂര്‍ ഈശ്വരന് തമ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്റയും അഭ്യര്‍ത്ഥനപ്രകാരം സ്ഥലം ജലസേചന വകുപ്പ് മന്ത്രി റേഷി അഗസ്റ്റിനെ നേരിട്ട് കാണുകയും, ജലസേചന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നെടുമങ്ങാട് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫീസ് മുഖാന്തിരം എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുയും പദ്ധതി നിര്‍വ്വഹണത്തിനായി 1.43കോടിരുപയുടെ ഭരണാനുമതി ലഭ്യമാക്കുകയം ചെയ്തു.