റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ ഡിസംബർ 13 മുതൽ വിതരണം ചെയ്യും. റേഷൻ വാതിൽപ്പടി വിതരണത്തിലെ കരാറുകാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൻമേൽ ചർച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടേഴ്സിന് വാതിൽപ്പടി വിതരണം നടത്തിയതിൽ കുടിശികയുള്ള തുക രണ്ടു ദിവസത്തിനകം വിതരണം നടത്തുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യ വിതരണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയേയും അംഗീകരിക്കില്ല. അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.