വലിയവെളിച്ചത്ത് സിവിൽ സപ്ലൈസിന്റെ പിഡിഎസ് ഡിപ്പോ തുറന്നു  

കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പിഡിഎസ് ഡിപ്പോ വലിയവെളിച്ചത്ത് തുറന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങൾ ന്യായവിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുളള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 28,919 ചതുരശ്ര അടി വിസ്തീർണമുളള പുതിയ ഗോഡൗണിൽ നിന്ന് തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ 251 റേഷൻ കടകളിലേക്കാണ് സാധനങ്ങൾ എത്തിക്കുക. 400 മുതൽ 500 ലേഡ് വരെയാണ് സംഭരണശേഷി. ഭക്ഷണധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ശാസ്ത്രീയമായ സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം പിഎംജികെവൈ, എഫ്.സി.കെ എന്നിവ പ്രകാരം ലഭിക്കുന്ന റേഷൻ സാധനങ്ങളായ പുഴുങ്ങലരി, സി.എം.ആർ, പച്ചരി, ഗോതമ്പ്, പഞ്ചസാര, ആട്ട എന്നിവയാണ് ഇവിടെ സംരഭിക്കുക. 14 വണ്ടികളും ആറ് സപ്ലൈകോ ജീവനക്കാരും 24 കയറ്റിറക്കതൊഴിലാളികളും 30 ലോറി തൊഴിലാളികളുമാണ് ഇവിടെ ഉളളത്.