To Supplyco Home Delivery; Mobile app ready

സപ്ലൈകോ ഹോം ഡെലിവറിലേക്ക്; മൊബൈൽ ആപ്പ് സജ്ജമായി

സപ്ലൈകോ ഓൺലൈൻ വ്യാപാരത്തിലേക്കും,ഹോം ഡെലിവറിയിലേക്കും കടക്കുന്നു. ഓൺലൈൻ വിൽപന യുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ഗുണമേന്മയുള്ള സാധനങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തന സംവിധാനങ്ങൾ ആധുനിക വൽക്കരിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.

സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പനയ്ക്കും ,ഹോം ഡെലിവറിക്കുമായി വികസിപ്പിച്ച “സപ്ലൈ കേരള” എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെ ലോഞ്ചിങ്ങും മന്ത്രി നിർവ്വഹിച്ചു. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. നിലവിൽ തൃശ്ശൂരിലെ മൂന്ന് വിൽപനശാലകൾക്ക് കീഴിലാണ് ഓൺലൈൻ ആപ്പിലെ സേവനം ലഭ്യമാകുന്നത്.

2022 ജനുവരി ഒന്നു മുതൽ എല്ലാ കോപ്പറേഷൻ പരിധികളിലും , ഫെബ്രുവരി ഒന്നു മുതൽ എല്ലാ ആസ്ഥാനങ്ങളിലും ഉച്ചയ്ക്ക് 31 മുതൽ സംസ്ഥാന വ്യാപകമായും വിൽപ്പന ആരംഭിക്കും. മിൽമ ഹോർട്ടികോർപ്പ്, മിൽമ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങൾ ഈ ശൃംഖല വഴി ലഭ്യമാകും. ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അധ്യക്ഷതവഹിച്ചു. സപ്ലൈകോ മാനേജർ സലിംകുമാർ ടി പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.