ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം മൊബൈൽ ആപ്പിന്റേയും പ്രവർത്തനം ആരംഭിച്ചു. അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.
ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയ ആധുനിക ഉപകരണങ്ങൾ ഉദ്യോഗസ്ഥർ പരമാവധി പ്രയോജനപ്പെടുത്തണം. അളവുതൂക്ക പരിശോധനയുടെ നടപടിക്രമങ്ങൾ ഓൺലൈൻ വഴിയാക്കുന്ന സംവിധാനമാണ് എൽ.എം.ഒ.എം.എസ് പോർട്ടൽ. 3.94 ലക്ഷം രൂപ ചെലവിൽ നവീകരിച്ച സുതാര്യം ആപ്പ് വഴി അളവുതൂക്ക പരിശോധന സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാം.