ആർത്താറ്റ് നിവാസികൾക്ക് ആശ്വാസമായി പുതിയ റേഷൻകട
കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ആർത്താറ്റ് നിവാസികൾക് ഇനി റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ നടക്കണ്ട. പ്രദേശവാസികളുടെ ദുരിതത്തിന് ആശ്വാസമായി പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായി. മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിൽ ചീരംകുളങ്ങര പ്രദേശത്താണ് പുതിയ റേഷൻ കട അനുവദിച്ച് ഉത്തരവായത്.
കിലോമീറ്ററുകളോളം യാത്ര ചെയ്ത് റേഷൻ വാങ്ങിയിരുന്ന ആർത്താറ്റ് നിവാസികളുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സാധാരണക്കാർക്ക് താങ്ങാകുന്ന പുതിയ റേഷൻകട ആരംഭിക്കുന്നത് സംബന്ധിച്ച് പൊതു വിതരണ ഡയറക്ടർ തുടർ നടപടികൾ സ്വീകരിക്കും. 350 ൽപരം കുടുംബങ്ങൾക്ക് പുതിയ റേഷൻ കട ഉപകാരപ്രദമാകും. കുന്നംകുളം താലൂക്കിലെ 103 മത്തെ റേഷൻ കടയാണിത്.