എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വ്യാഴം മുതൽ റേഷൻ കടകൾ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാൽ കിറ്റിൽ ഉൾപ്പെടുത്തിയ കശുവണ്ടി, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ എത്തിച്ചേർന്നിട്ടില്ല. അതിനാൽ ആഗസ്റ്റ് 25 മുതൽ മാത്രമേ പൂർണ്ണതോതിൽ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ. ആഗസ്റ്റ് 28 വരെ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടായിരിക്കും. ഒരു എ.എ.വൈ കാർഡ് ഉടമയ്ക്കും കിറ്റ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ല.