കേരളത്തിലെ ഹോട്ടലുകളിൽ ഗ്രേഡിംഗ് നിർണ്ണയിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ കരടു ബിൽ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഗുണ നിലവാരമുള്ള ഭക്ഷണ സാധനങ്ങൾ ജനങ്ങൾക്ക് ലഭൃമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് പല ഹോട്ടലുകളിലും ഉയർന്ന വില ഈടാക്കിക്കൊണ്ട് ഗുണ നിലവാരം കുറഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതായി നിരവധി പരാതികൾ സർക്കാരിന് ലഭിക്കുന്നുണ്ട്.
ജനങ്ങൾ ഇന്ന് പരസൃ വാചകങ്ങളിൽ മുഴുകി വഞ്ചിതരാകുകയാണ്. ഉപഭോക്താക്കൾ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാൻമാരാകേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് സമ്പത് വ്യവസ്ഥയിൽ സുപ്രധാനമായ പങ്കാണുള്ളത്. എന്നിരുന്നാൽ പോലും അവർക്ക് പലപ്പോഴും അർഹമായ പ്രാധാന്യം കിട്ടുന്നില്ല. അവർ പലപ്പോഴും തട്ടിപ്പുകൾക്കും ചൂക്ഷണങ്ങൾക്കും വിധേയമാകുന്നു. ഇതിന് മാറ്റം വരണമെങ്കിൽ ഉപഭോക്താക്കൾ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയുകയും തട്ടിപ്പിന് വിധേയരാകുന്നവർക്ക് ആവശൃമായ നിയമ സംരക്ഷണം നൽകേണ്ടതുമുണ്ട് . ഈ ലക്ഷ്യത്തോടെയാണ് 1986 ൽ ഉപഭോക്തൃ സംരക്ഷണ നിയമം കൊണ്ടുവന്നത്. പ്രസ്തുത നിയമം കൂടുതൽ ശക്തി പ്പെടുത്തിയാണ് 2019ലെ പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നത്.
സമൂഹത്തിന്റെ താഴെ ത്തട്ടിൽ നിന്നും തുടങ്ങി തുടർച്ചയായ ബോധവത്ക്കരണമാണ് ഇതിനാവശ്യം. ഈ ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കൺസ്യൂമർ ക്ളബുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 148 കൺസ്യൂമർ ക്ളബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പാഠ്യപദ്ധതിയിൽ ഉപഭോക്തൃ ബോധവത്കരണം ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിൽ വോളണ്ടറി കൺസ്യൂമർ ഓർഗനൈസേഷനുകൾ വലിയ പങ്കുവഹിക്കുണ്ട്.
സാധാരണക്കാർക്ക് നിയമോപദേശം ലഭൃമാക്കുന്നതിനായി എല്ലാ ഉപഭോക്തൃ കമ്മീഷനുകളിലും സൗജനൃ നിയമം സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉപഭോക്തൃ കമ്മീഷനിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി മീഡീയേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. തുടർച്ചയായി അദാലത്തുകൾ സംഘടിപ്പിച്ചു ഉപഭോക്താക്കൾക്ക് വേഗത്തിൽ നീതി നടപ്പാക്കുന്നു.
ഉപഭോക്തൃ വകുപ്പ് രൂപീകരിച്ച മീഡിയ ലാബിലൂടെ ഉപഭോക്തൃകാരൃ വകുപ്പിന്റെ സുപ്രധാന ഉത്തരവുകളും, അറിയിപ്പുകളും നവ മാധ്യമങ്ങളിലൂടെ അറിയിക്കാൻ സോഷൃൽ മീഡിയാ ലാബ് ആരംഭിച്ചിട്ടുണ്ട്.