തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വരുന്ന എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് ഗുണഭോക്താക്കൾക്കായി ഇ-കെ.വൈ.സി മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് രണ്ടുഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കും. ഒന്നാംഘട്ട ക്യാമ്പ് ഡിസംബർ 8 വരെയും രണ്ടാംഘട്ടം ഡിസംബർ 9 മുതൽ 15 വരെയും നടക്കും.
ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ക്യാമ്പ് സംഘടിപ്പിക്കുന്ന തീയതി, സ്ഥലം, സമയം എന്നിവയ്ക്കായി അവരവരുടെ റേഷൻ കടകളുമായോ, ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടറുമായോ, തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസുമായോ (ഫോൺ നമ്പർ 0471-2463203) ബന്ധപ്പെടണം.