അനാഥാലയങ്ങള്‍ക്കും അഗതി-വൃദ്ധ മന്ദിരങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കും പട്ടിക വിഭാഗം ഹോസ്റ്റലുകള്‍ക്കും സൗജന്യനിരക്കില്‍ അരി നല്‍കുന്നത് തുടരും. ഓരോ അന്തേവാസിക്കും 5.65 രൂപ നിരക്കില്‍ പത്തരക്കിലോഗ്രാം അരിയും 4.15 രൂപയ്ക്ക് നാലരക്കിലോഗ്രാം ഗോതമ്പുമാണ് നല്‍കിയിരുന്നത്. 2019നുശേഷം ഈ പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ ധാന്യങ്ങള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ ഇക്കാലയളവില്‍ സംസ്ഥാനം 2837.885 ടണ്‍ അരിയും 736.027 ടണ്‍ ഗോതമ്പും വിതരണം ചെയ്തു. ഇതിലൂടെ 1.65 കോടിയുടെ അധിക ബാധ്യതയുണ്ടായി.