ഓണക്കിറ്റുകളുടെ പാക്കിങ് പൂർത്തിയായി വരുന്നു
കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വിതരണം ചെയ്യാനുള്ള ഓണക്കിറ്റുകളുടെ പാക്കിങ്ങ് പൂർത്തിയായി വരുന്നു. തുണിസഞ്ചി അടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ ഇത്തവണത്തെ ഓണക്കിറ്റ് വീട്ടമ്മമാരാണ് പാക്ക് ചെയ്യുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട ഉത്പന്നങ്ങളും പാക്കിങ്ങുമാണ് ഇത്തവണ
കിറ്റിൽ വെളിച്ചെണ്ണ ഉണ്ടാവില്ല. വെളിച്ചെണ്ണ പ്രത്യേകമായി റേഷൻ ഷോപ്പ് വഴി ലഭ്യമാക്കും. വെളിച്ചെണ്ണ പൊട്ടിയൊഴുകി കിറ്റ് നാശമാകാതിരിക്കാനാണിത്. ചിങ്ങം ഒന്നിന് ശേഷം കിറ്റ് കൊടുത്തു തുടങ്ങും. ആദ്യം അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാക്കുക. പിന്നീട് പി.എച്ച്.എച്ച് കാർഡ് ഉടമകൾക്കും ശേഷം നീല, വെള്ള കാർഡുകാർക്കും ലഭിക്കും. നിശ്ചിത തീയതിക്കകം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് ഏറ്റവുമൊടുവിൽ നാല് ദിവസം കിറ്റ് വാങ്ങാൻ വേണ്ടി അനുവദിക്കും.
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം,
മില്‍മ നെയ്യ് -50 മി.ലി.,
ശബരി മുളക്പൊടി -100 ഗ്രാം,
ശബരി മഞ്ഞള്‍പ്പൊടി -100 ഗ്രാം,
ഏലയ്ക്ക് -20 ഗ്രാം,
ശബരി വെളിച്ചെണ്ണ -500 മി.ലി.,
ശബരി തേയില -100 ഗ്രാം,
ശര്‍ക്കരവരട്ടി -100 ഗ്രാം,
ഉണക്കലരി -500 ഗ്രാം,
പഞ്ചസാര -1 കി. ഗ്രാം,
ചെറുപയര്‍ -500 ഗ്രാം,
തുവരപ്പരിപ്പ് -250 ഗ്രാം,
പൊടി ഉപ്പ് -1 കി. ഗ്രാം,
തുണി സഞ്ചി
എന്നിവയാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.