Ration Shop - Rescheduled from 25th to 30th November

 

സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാ തിരിക്കുന്നതിനായി റേഷൻകടകളുടെ പ്രവർത്തന സമയം നവംബർ 25 മുതൽ 30 വരെ പുനക്രമീകരിച്ചു. വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം താഴെപ്പറയും പ്രകാരമായിരിക്കുന്നതാണ്.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നവംബർ 25, 28, 30 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരെയും നവംബർ 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ നവംബർ 26, 29 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരേയും നവംബർ 25, 28, 30 തീയതികളിൽ‍ ഉച്ചയ്ക്കുശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്.