സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്യും. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻറെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പന നടത്തുക. എല്ലാവർക്കും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു ലിറ്ററിന് 10 രൂപ നിരക്കിലാണ് കുപ്പിവെള്ളം ലഭിക്കുന്നത്.
പൊതുവിപണിയിൽ ഇതിന് 15 രൂപവരെ ഈടാക്കുന്നുണ്ട്.സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം കുപ്പിവെള്ളം ചെയ്യും. ശബരിമല സീസൺ കണക്കിലെടുത്ത് ആദ്യ ഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിൽ വിതരണം ആരംഭിക്കും. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം കുറഞ്ഞ ചിലവിൽ എല്ലായിടത്തും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുന്നതിനുള്ള സ്വാഗതാർഹമായ ചുവടുവെപ്പാണ് ഈ സംരംഭം. റേഷൻ കടകളിൽ കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കുന്നതിലൂടെ അടിയന്തരഘട്ടങ്ങളിൽ കുടിവെള്ളം ലഭ്യമാകുന്നത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടും.