50 crore has been sanctioned as door-to-door distribution of ration

റേഷൻ വാതിൽപ്പടി വിതരണ ചെലവായി 50 കോടി അനുവദിച്ചു

റേഷൻ ഭക്ഷ്യധാന്യത്തിന്റെ വാതിൽപ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചു. അധിക സംസ്ഥാന വിഹിതമായാണ്‌ തുക ലഭ്യമാക്കുന്നത്. ദേശീയ ഭക്ഷ്യ നിയമത്തിൻ കീഴിൽ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിന്റെ നിരക്ക്‌ ക്വിന്റലൊന്നിന്‌ 65 രൂപയാണ്‌. ഇത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടണമെന്നാണ്‌ വ്യവസ്ഥ. എന്നാൽ, കേരളത്തിൽ ക്വിന്റലൊന്നിന്‌ 190 മുതൽ 200 രൂപവരെ കൈകാര്യ, ട്രാൻപോർട്ടിങ്‌ ചെലവ്‌ വരുന്നു. ഇതിൽ 32.50 രൂപ ഒഴികെയുള്ള തുക സംസ്ഥാനം നൽകേണ്ടിവരുന്നു.