ഓണത്തിനോടനുബന്ധിച്ച് പൊതുവിപണിയിൽ വിലവർദ്ധനവ് തടയുന്നതിനായി ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം താഴെപ്പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
1. ഓഗസ്റ്റ് മാസത്തെ റേഷൻ പോളിസി അനുസരിച്ച് റേഷൻകട കളിലൂടെയുള്ള അരിയുടെ വിതരണം 70:30 എന്ന രീതിയിലാണ്. 70% CMR/Boiled rice, 30% പച്ചരി എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
2. ഓണത്തിന് NPNS(വെള്ളകാർഡ്) ഉടമകൾക്ക് നിലവിലുള്ള 2 കിലോ അരിക്കുപുറമേ 5 കിലോ അരികൂടി 10രൂപ 90 പൈസ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.
3. NPS (നീല കാർഡ്) ഉടമകൾക്ക് അധിക വിഹിതമായി 5 കിലോ അരി 10 രൂപ 90 പൈസ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.
4. ഓഗസ്റ്റ് മാസം AAY കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണയ്ക്കു പുറമെ അരലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും.
5. ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 27, 28 ദിവസങ്ങളിൽ റേഷൻകടകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ഓഗസ്റ്റ് 29,30,31 തീയ്യതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുന്നതാണ്.