Paddy procurement: Disbursement of cash from 10-02-2023

നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ സപ്ലൈകോ നിന്നും 2022–23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ 10-02-2023 മുതൽ വിതരണം ചെയ്യുന്നതാണ്. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു.
76611 കർഷകരിൽ നിന്നായി 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിൽ 46,314 കർഷകർക്കായി 369.36 കോടി രൂപ കൊടുത്ത് തീർത്തിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കേണ്ടതാണ്.
ഒരു കിലോ ഗ്രാം നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് ലഭിക്കുക. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലായായി സംസ്ഥാനത്ത് നൽകി വരുന്നത്.