കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ലഭ്യമാക്കാൻ റേഷൻ റൈറ്റ് കാർഡ് പദ്ധതി
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ലഭ്യമാക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് റേഷൻ റൈറ്റ് കാർഡ്. പദ്ധതി പ്രകാരം ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിൽ റേഷൻ കാർഡ് ലഭ്യമാക്കും. ആധാറുമായി ലിങ്ക് ചെയ്ത റേഷൻ കാർഡ് ഉടമകൾക്ക് ഏത് റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം മേടിക്കാം. കുടിയേറ്റ തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പദ്ധതി പ്രകാരമുള്ള കാർഡ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. തുടർന്ന് പദ്ധതി സംസ്ഥാന വ്യപകമായി നടപ്പാക്കും.